വസ്ത്രവ്യാപാരിയുമൊത്ത് സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് പണവും കാറും തട്ടി, നർത്തകിയും സംഘവും പിടിയിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ജനുവരി 2020 (20:19 IST)
വസ്ത്രവ്യാപരിയുമൊത്ത് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കാറും തട്ടിയെ കേസിൽ നർത്തകിയെയും സംഘത്തെയും പൊലീസ് പിടികൂടി. തിരുപ്പൂർ സ്വദേശിനി സുധ, പാലക്കാട് സ്വദേശി സെന്തിൽ കുമാർ, ചിറ്റൂർ സ്വദേശികളായ കമാൽ, സതീഷ്, അജെയ് എന്നിവരെയാണ് ആളിയാർ പൊലീസ് പിടികൂടിയത്. വസ്ത്രവ്യാപാരിയുമായി അടുപ്പം സ്ഥാപിച്ച് തന്ത്രപരമായി ആയിരുന്നു തട്ടിപ്പ്.

ബെഗളുരുവിലെ ഉൾപ്പടെ സ്റ്റാർ ഹോട്ടലുകളിൽ നർത്തികിയായി ജോലി ചെയ്യുന്ന യുവതി ആറ് മാസങ്ങൾക്ക് മുൻപാണ് വസ്ത്രവ്യാപാരിയെ മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പുതുവർഷ ആഘോഷങ്ങൾക്കായി അനമലയിലെ റിസോർട്ടിലേക്ക് വ്യാപാരിയെ യുവതി ക്ഷണിച്ചു. റിസോർട്ടിൽ വച്ച് ഇരുവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതി പകർത്തിയിരുന്നു. പിന്നീട് സംഘത്തിലെ മറ്റുള്ളവർ മുറിയിലെത്തി വ്യാപാരിയെ ഭീഷണിപ്പെത്തുകയായിരുന്നു.

5 പവന്റെ സ്വർണമാല തട്ടിയെടുത്ത സംഘം എടിഎമ്മിൽനിന്നും 30,000 രൂപയും പിൻവലിപ്പിച്ചു. ശേഷം മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ച് കാറുമായി സംഘം കടക്കുകയായിരുന്നു. സംഘം പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ വ്യാപാരി ആളിയാർ പൊലീസ് സ്റ്റേഷനിൽ പരാതി
നകുകയായിരുന്നു. കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ പൊലീസ് പിടികൂടിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :