20 രൂപയെ ചൊല്ലി തർക്കം, യുവാവിനെ അടിച്ചുകൊന്നു, മകനെ എടുത്തെറിഞ്ഞു

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (09:15 IST)
ഡല്‍ഹി: 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ അടീച്ചുകൊലപ്പെടുത്തി അക്രമികൾ. പിതാവിന് നേരെയുള്ള അക്രമം ചെറുക്കാൻ ശ്രമിച്ച കമാരക്കാരനായ മകനെ അക്രമികൾ എടുത്തെറിഞ്ഞു. ഉത്തര ഡല്‍ഹിയിലെ ബുരാരിയില്‍ വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. 38 കാരനായ രൂപേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷ്, സരോജ് എന്നീ സഹോദരങ്ങളെ പൊലീസ് അറസ്റ്റുചെയ്തു.

ബുരാരിയിലെ ഒരു സലൂണില്‍ ഷേവിങ് ചെയ്തതിന് 50 രൂപ കടയുടമ ആവശ്യപ്പെട്ടു. എന്നാല്‍ 30 രൂപ മാത്രമേ രൂപേഷിന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. 20 രൂപ പിന്നീട് നൽകാം എന്ന് പറഞ്ഞെങ്കിലും പണത്തെ ചൊല്ലി സന്തോഷും സരോജും വഴക്കിടുകയും പ്ലാസ്റ്റിക് പൈപ്പുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച രൂപേഷിന്റെ 13കാരനായ മകനെ ഇവര്‍ എടുത്തെറിഞ്ഞു. നാട്ടുകാർ നോക്കിനിൽക്കേയായിരുന്നു മർദ്ദനം എന്നും ആരും തടയാൻ ശ്രമിച്ചില്ലെന്നും പൊലീസ്സ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :