സഹോദരിയുടെ വിവാഹത്തിന് അവധി നല്‍കിയില്ല; സമ്മാനം നല്‍കാന്‍ വാങ്ങിവച്ച ദുപ്പട്ട കഴുത്തിൽ കുരുക്കി യുവഡോ‌ക്‍ടര്‍ ജീവനൊടുക്കി

 Rohtak doctor, suicide , police , death , murder , പൊലീസ് , ഡോക്‍ടര്‍ , ആത്മഹത്യ , ഹോസ്‌റ്റല്‍
റോത്തക്ക്‌| Last Modified ശനി, 15 ജൂണ്‍ 2019 (12:56 IST)
സഹോദരിയുടെ വിവാഹത്തിന് അവധി നല്‍കാത്തതില്‍ മനംനൊന്ത് ഡോക്‍ടര്‍ ജീവനൊടുക്കി. റോഹ്തക്കിലെ പിജിഐഎംഎസ് ആശുപത്രിയിൽ പീഡിയാട്രിക്സിൽ എംഡി ചെയ്യുകയായിരുന്ന കർണാടക സ്വദേശി ഡോ. ഓങ്കാറാണ് വ്യാഴാഴാച രാത്രി ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ഓങ്കാറിന്റെ സഹോദരിയുടെ വിവാഹം. കല്യാണത്തിന് പോകുന്നതിന് തയ്യാറെടുത്ത ഡോക്‍ടര്‍ സഹോദരിക്ക് സമ്മാനമായി ദുപ്പട്ട വാങ്ങി സൂക്ഷിക്കുകയും ചെയ്‌തിരുന്നു. വകുപ്പ് മേധാവി ഡോ. ഗീതാ ഗത് വാല്‍ അവധി നല്‍കാതിരുന്നതോടെ മാനസികമായി തളര്‍ന്ന ഓങ്കാര്‍ സഹോദരിക്കായി വാങ്ങിവച്ച ദുപ്പട്ട കഴുത്തിൽ കുരുക്കി ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു.

വകുപ്പ് മേധാവി ഡോ. ഗീതാ ഓങ്കാറിനെ മാനസികമായി പീഡിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്‍ടറെ പരസ്യമായി അപമാനിക്കുന്നത് ഗീതയുടെ രീതിയായിരുന്നുവെന്നു. ഇക്കാര്യം പൊലീസ് അംഗീക്കരിച്ചിട്ടുണ്ട്.

ഗീതയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഹപ്രവർത്തകർ അവരുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സഹപ്രവർത്തകന്റെ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്. ഓങ്കാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :