മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ചനിലയില്‍

അപർണ| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (08:37 IST)
മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. കൊല്ലത്തെ കടയ്ക്കലിലുള്ള തന്റെ വീട്ടിൽ വെച്ചാണ് സുജിത്തിനെ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചുവെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാള്‍ വീട്ടിലെത്തിയത്. രണ്ട് കൈയിലെയും ഞരമ്പ് മുറിച്ചതിന് ശേഷമാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലാണ് ബോഡി കിടന്നിരുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി മാത്യു ടി തോമസിന്റെ ഗണ്‍മാനായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് എത്തി ബാക്കി നടപടികൾ പൂർത്തിയാക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :