മര്‍ദ്ദിച്ച അധ്യാപകനെ വിദ്യാര്‍ഥിയും രക്ഷിതാക്കളും ചേര്‍ന്ന് സ്‌കൂളില്‍ കയറി ആക്രമിച്ചു

  school , police , hospital , വിദ്യാര്‍ഥി , അധ്യാപകന്‍ , മര്‍ദ്ദനം
സൂറത്ത്| മെര്‍ലിന്‍ സാമുവല്‍| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (15:04 IST)
വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെ സ്‌കൂളില്‍ കയറി മര്‍ദ്ദിച്ച് രക്ഷിതാക്കള്‍. ഗുജറാത്തിലെ സൂറത്തിലെ ആശാദീപ് സ്കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ചയാണ് അധ്യാപകന്‍ സ്‌കൂള്‍ വരാന്തയില്‍ വെച്ച് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. ഈ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവിയില്‍ പതിയുകയും ചെയ്‌തു. സ്‌കൂളില്‍ നടന്ന വിവരം വിദ്യാര്‍ഥി വീട്ടിലെത്തി മാതാപിതാക്കളെ അറിയിച്ചു.


ബുധനാഴ്‌ച രക്ഷിതാക്കള്‍ പരിചയക്കാരുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥി മര്‍ദ്ദിച്ച അധ്യാപകനുമായി സംസാരിക്കുകയും തുടര്‍ന്ന് ഏറ്റമുട്ടുകയും ചെയ്‌തു. തുടര്‍ന്ന് രക്ഷിതാക്കളും ഒപ്പമുള്ളവരും അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. ക്ലാസില്‍ നിന്നാണ് അധ്യാപകനെ വലിച്ചിറക്കി മര്‍ദ്ദിച്ചത്.

രണ്ട് സംഭവങ്ങളുടെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :