മുത്തലാഖ് കേസ് പിൻവലിച്ചില്ല; ഭർത്തൃബന്ധുക്കൾ യുവതിയുടെ മൂക്ക് അരിഞ്ഞെന്ന് ആരോപണം

 police , muthalaq , withdrawing case , withdrawing , ഭര്‍ത്തൃബന്ധുക്കള്‍ , പൊലീസ് , യുവതി , പെണ്‍കുട്ടി
സീതാപുര്‍ (യുപി)| Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (18:40 IST)
മുത്തലാഖിന്റെ പേരി യുവതിക്ക് നേര്‍ക്ക് ഭര്‍ത്തൃബന്ധുക്കളുടെ ആക്രമണം. മുത്തലാഖിന്റെ പേരിൽ നൽകിയ കേസ് പിൻവലിച്ചില്ലെന്ന് ആരോപിച്ച് മൂക്ക് അരിഞ്ഞെന്നാണ് യുവതിയുടെ ആരോപണം.

ഉത്തർപ്രദേശിലെ സീതാപുരിലാണു സംഭവം. യുവതിയുടെ അമ്മ പൊലീസ് പരാതി നല്‍കി. മകളെ ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു. ഇത് സംബന്ധിച്ച് നല്‍കിയ കേസ് പിന്‍‌വലിക്കാതെ വന്നതോടെ ഭർത്തൃബന്ധുക്കൾ മകളെ ആക്രമിക്കുകയായിരുന്നു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

അതേസമയം, ആരോപണം തള്ളി ഭര്‍ത്താവും കുടുംബവും രംഗത്തുവന്നു. മുത്തലാഖിന്റെ പേരില്‍ കേസ് നടപടികള്‍ ശക്തമാകാന്‍ മൂർച്ചയുള്ള ആയുധമുപയോഗിച്ച് യുവതി സ്വയം പരുക്കേല്‍പ്പിക്കുകയായിരുന്നു. യുവതി കല്ലുകൊണ്ട് തങ്ങളെ ആക്രമിച്ചെന്നും ഭർത്താവിന്റെ സഹോദരൻ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :