ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്, വിക്കറ്റ് കീപ്പർക്ക് അഭിമുഖം നിന്ന് ബാറ്റുവീശി ഓസ്ട്രേലിയൻ താരം, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 1 നവം‌ബര്‍ 2019 (19:12 IST)
ക്രിക്കറ്റിൽ ഇങ്ങനെ ഒരു കാഴ്ച ആദ്യമായിരിക്കും, വിക്കറ്റ് കീപ്പർക്ക് അഭിമുഖംനിന്ന് ഷോട്ട് കളിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ജോർജ് ബെയ്‌ലി. ഓസ്ട്രേലിയയുടെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിലാണ് പുതിയ ഒരു ബാറ്റിംഗ് പൊസിഷനുമായി ബെയ്‌ലി എത്തിയത്.

ബൗളർ റൺ അപ്പ് ചെയ്യുന്ന സമയം തന്നെ വിക്കറ്റ് കീപ്പർക്ക് അഭിമുഖം നിൽക്കുകയായിരുന്നു ബെയ്‌ലി. എന്നാൽ ഈ പൊസിഷനിൽനിന്നുകൊണ്ട് വലിയ ഷോട്ടൊന്നും കളിക്കാൻ താരത്തിനായില്ല. പന്ത് പുൾ ചെയ്ത‌കറ്റുക മാത്രമാണ് ബെയ്‌ലി ചെയ്തത്.

ഇതാദ്യമായല്ല ബെയ്‌ലി ഗ്രൗണ്ടിൽ പരീക്ഷണങ്ങൾ നടത്തുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ പോലും ജോർജ് ബെയ്‌ലി വ്യത്യസ്തമായ ബാറ്റിംഗ് പൊസിഷനുകൾ പരീക്ഷച്ചിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങളും, ദൃശ്യങ്ങളും ഇപ്പോൾ സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :