യുവതിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് പഞ്ഞിക്കെട്ട് പുറത്തെടുത്തു!

Mumbai, Cotton Ball, Woman, Hospital, മുംബൈ, ക്രൈം, യുവതി, ആശുപത്രി
മുംബൈ| Last Modified ചൊവ്വ, 28 മെയ് 2019 (15:27 IST)
അണുബാധയെ തുടര്‍ന്ന് അഡ്മിറ്റായ യുവതിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് പഞ്ഞിക്കെട്ട് പുറത്തെടുത്തു. ഓപ്പറേഷനിലൂടെയാണ് അണുബാധയ്ക്ക് കാരണമായ പഞ്ഞിക്കെട്ട് ഡോക്‍ടര്‍മാര്‍ പുറത്തെടുത്തത്.

ഏപ്രില്‍ 25ന് സുഖപ്രസവത്തിലൂടെ ഒരു കുഞ്ഞിന് ജന്‍‌മം നല്‍കിയ യുവതിയെ ഒരു മാസത്തിന് ശേഷം കടുത്ത വയറുവേദനയെയും അണുബാധയെയും തുടര്‍ന്ന് അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവസമയത്ത് രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് പഞ്ഞിയും സാനിറ്ററി നാപ്കിനും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ രക്തം നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അതിനുശേഷം ആ പഞ്ഞിക്കെട്ട് പുറത്തെടുക്കാതെ ജനനേന്ദ്രിയത്തില്‍ സ്റ്റിച്ച് ഇടുകയായിരുന്നു.

20 ദിവസത്തിന് ശേഷം യുവതി തന്നെയാണ് തന്‍റെ ഗര്‍ഭപാത്രത്തിന് പുറത്തേക്ക് പഞ്ഞി തള്ളിനില്‍ക്കുന്നത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അണുബാധയും വയറുവേദനയുമുണ്ടായി. മേയ് 22ന് ആശുപത്രിയില്‍ അഡ്മിറ്റായ യുവതിയെ 25ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി പഞ്ഞിക്കെട്ട് പുറത്തെടുക്കുകയായിരുന്നു.

എന്തായാലും ക്രൂരവും പൊറുക്കാനാവാത്തതുമായ ഈ അശ്രദ്ധയ്ക്കെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിട്ടുണ്ട്. ഇതിന് കാരണക്കാരായ രണ്ട് ഡോക്ടര്‍മാരെ ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :