ഗര്‍ഭിണിക്ക് രക്തം നല്‍കാന്‍ നോമ്പ് ഉപേക്ഷിച്ച് യുവാവ്; പുണ്യ പ്രവൃത്തിക്ക് കൈയ്യടി

ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞതോടെയാണ് അടിയന്തരമായി രക്തം ആവശ്യമായി വന്നത്.

Last Modified ചൊവ്വ, 28 മെയ് 2019 (14:58 IST)
പരിശുദ്ധ റമസാന്‍ കാലത്ത് യഥാര്‍ത്ഥ പുണ്യ പ്രവൃത്തിയുമായി മാതൃകയായി രാജസ്ഥാന്‍ യുവാവ്. ഗര്‍ഭിണിയായ സ്ത്രീയ്ക്ക് രക്തം നല്‍കുന്നതിനായി നോമ്പ് ഉപേക്ഷിച്ചാണ് അഷ്റഫ് ഖാന്‍ എന്ന രാജസ്ഥാന്‍ സ്വദേശി പുണ്യമാസത്തെ അന്വര്‍ത്ഥമാക്കിയത്.

ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞതോടെയാണ് അടിയന്തരമായി രക്തം ആവശ്യമായി വന്നത്. സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീയുടെ നില അറിഞ്ഞ അഷ്‍റഫ് ഖാന്‍ അവരുടെ ഫോണ്‍ നമ്പരും മറ്റുവിവരങ്ങളും കണ്ടെത്തി രക്തം നല്‍കാന്‍ സന്നദ്ധത അറിയിച്ചു. നോമ്പ് മുറിച്ചതിന് ശേഷം വൈകുന്നേരം ആശുപത്രിയില്‍ എത്താമെന്ന് അറിയിച്ചെങ്കിലും സ്ത്രീയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അഷ്റഫ് നോമ്പ് ഉപേക്ഷിച്ച് രക്തം നല്‍കാന്‍ തയ്യാറാകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :