12 വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്നു; 32 ദിവസത്തിനുള്ളില്‍ യുവാവിന് വധശിക്ഷ വിധിച്ച് കോടതി

  police , minors , girl , പൊലീസ് , പെണ്‍കുട്ടി , യുവാവ് , കോടതി
ഭോപ്പാൽ| Last Modified വ്യാഴം, 11 ജൂലൈ 2019 (18:50 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന് വധശിക്ഷ. 32 ദിവസത്തിനുള്ളിലാണ് പോക്‍സോ കോടതി വിഷ്‌ണു ബമോറ എന്ന 32കാരനെ ശിക്ഷിച്ചത്.

ഐപിസി സെക്‌ഷൻ 302, 376–AB എന്നീ വകുപ്പുകൾ പ്രകാരമാണ് പോക്‍സോ കോടതി ജഡ്ജി കുമുധിനി പട്ടേൽ യുവാവിന് ശിക്ഷ വിധിച്ചത്. ഐപിസി 363, 366 വകുപ്പുകൾ പ്രകാരം മൂന്നും ഏഴും വർഷം വീതം തടവുശിക്ഷയും ഇയാൾക്കുമേൽ ചുമത്തി.

എട്ടു വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയയാക്കിയെന്ന മറ്റൊരു കേസിൽ ഇയാൾക്കു ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.

കഴിഞ്ഞ മാസം എട്ടിനാണ് മധ്യപ്രദേശിലെ ഭോപ്പാലിലെ കമലനഗറിലെ വീടിനു മുന്നിൽ നിന്ന് 12 വയസുകാരിയായ പെൺകുട്ടിയെ കാണാതായത്. അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വ്യക്തമായി.

അടുത്ത ദിവസം പീഡപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണം ശക്തമാക്കിയ പൊലീസ് ജൂണ്‍ പത്തിന് ബമോറയെ അറസ്‌റ്റ് ചെയ്‌തു. ഡിഎൻഎ പരിശോധനയുടെയും മറ്റു സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ കൊല നടത്തിയത് ബമോറ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ജൂൺ 12ന് ഇയാൾക്കെതിരെ 108 പേജുള്ള കുറ്റപത്രം ചുമത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :