പെട്രോള്‍ ദേഹത്ത് വീണതോടെ യുവതി ഭയന്നോടി; റോഡരികിൽ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം

police , petrol , rape , ഷനോജ് കുമാര്‍ , രമ , തീകൊളുത്തി , പെട്രോള്‍
കോഴിക്കോട്| Last Modified വ്യാഴം, 2 മെയ് 2019 (13:06 IST)
പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. തളിപ്പറമ്പ് സ്വദേശി രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്.

തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്‌റ്റന്റായ രമയ്‌ക്ക് നേര്‍ക്ക് ബുധനാഴ്‌ച വൈകുന്നേരം ആറരയോടെയാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു.

ഷനോജ്കുമാര്‍ തീ കൊളുത്തുന്നതിന് മുമ്പേ രക്ഷപ്പെട്ട് തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഷനോജിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഷനോജും രമയും വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവം. ഷനോജിനെതിരെ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :