ഭാര്യ മരിച്ചതോടെ എട്ട് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് അറസ്‌റ്റില്‍

 daughter , raped 8year , police , rape , പീഡനം , ലൈംഗികത , പെണ്‍കുട്ടി , പിതാവ്
ഗുരുഗ്രാം| Last Modified ചൊവ്വ, 30 ഏപ്രില്‍ 2019 (12:48 IST)
എട്ട് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്‌റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

അമ്മയുടെ മരണശേഷം നാലാം ക്ലാസ് വിദ്യാർഥിനിയായ മകള്‍ പിതാവിനൊപ്പമായിരുന്നു. ഈ സമയത്താ‍ണ് പ്രതി കുട്ടിയെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചത്. മദ്യപിച്ചെത്തിയ പ്രതി മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചു.

പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയൽവാസികൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :