അമ്മായിഅമ്മയെ പീഡിപ്പിച്ച മരുമകന്‍ അറസ്‌റ്റില്‍

  man , police , mother , പൊലീസ് , അമ്മായി അമ്മ
പറപ്പൂക്കര| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (16:27 IST)
എഴുപത്തിയെട്ടുകാരിയായ അമ്മായി അമ്മയെ പീഡിപ്പിച്ച മരുമകന്‍ അറസ്‌റ്റില്‍. പുതുക്കാട് പറപ്പൂക്കരയിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങി.

അമ്പത്തിരണ്ടുകാരനായ മകളുടെ ഭർത്താവ് ണ്ടുമാസത്തിനിടെ ഒമ്പതുതവണ പീഡിപ്പിച്ചു എന്നാണ് സ്‌ത്രീ പരാതി നല്‍കിയത്. പീഡനം നടന്ന വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും പരാതിയില്‍ പറയുന്നു.

കേസെടുത്ത പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. തിരച്ചിലിനിടെ ഇയാള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കസ്‌റ്റഡിയില്‍ വാങ്ങിയ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :