മദ്യപിക്കാന്‍ പണം നൽകിയില്ല, മകന്റെ മുന്നിൽവച്ച് ഗർഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചുകൊന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 6 മെയ് 2020 (10:39 IST)
ലഖ്നൗ:: മദ്യപിയ്ക്കാൻ പണം നൽകത്തതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. നാലുവയസുകാരൻ മകൻ നോക്കി നിൽക്കേയായിരുന്നു യുവാവ് ഭാര്യയ്ക്ക് നേരെ വെടുയുതിർത്തത്. ഉത്തർപ്രദേശിലെ ജുനാപൂർ ജില്ലയിലെ ഭട്ടോലി ഗ്രാമത്തിലാണ് സംഭവം. 25 കാരിയായ നേഹയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്‌ഡഊൺ ഇളവിനെ തുടർന്ന് 42 ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ മദ്യക്കടകൾ തുറന്നിരുന്നു. ഇതോടെ മദ്യം വാങ്ങാൻ ദീപക് നേഹയോട് പണം ആവശ്യപ്പെട്ടു.

എന്നാൽ നേഹ പണം നൽകാൻ തയ്യാറാവാതെ വന്നതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. വഴക്കിനൊടുവിൽ ദീപക്ക് ഭാര്യയുടെ തലയ്ക്ക് നേരെ വെടുയുതിർത്തു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. പിതാവ് അമ്മയ്ക്ക് നേരെ വെടുയുതുർക്കുന്നത് കണ്ട് ഭയന്ന നാലുവയസുകാരൻ സമീപത്തെ കുറ്റിയ്ക്കാട്ടിൽ ഒളിച്ചിരിയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി കുട്ടിയെ കൊണ്ടുപ്പൊയി. കൊല്ലപ്പെടുമ്പോൾ നേഹ നാലുമാസം ഗർഭിണിയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :