ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ സഹപാഠികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച; 'ബോയ്‌സ് ലോക്കര്‍ റൂം' എന്ന ഗ്രൂപ്പിനെ നിര്‍ജീവമാക്കി; വിദ്യാര്‍ത്ഥിയെ പിടികൂടി പൊലീസ് - 22 കുട്ടികളെ തിരിച്ചറിഞ്ഞു

സുബിന്‍ ജോഷി| Last Modified ചൊവ്വ, 5 മെയ് 2020 (13:19 IST)
ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ സഹപാഠികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ചചെയ്ത വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി.

വിദ്യാര്‍ത്ഥിയുടെ ഫോണ്‍ വിശദമായ പരിശോധനയ്ക്കായി സൈബര്‍ സെല്‍ കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹിയിലെ അഞ്ചോളം സ്‌കൂളുകളിലെ 11, 12 ക്ലാസിലെ വിദ്യാര്‍ഥിളുടെ ഗ്രൂപ്പിലാണ് ഇവര്‍ പീഡനകാര്യങ്ങളെകുറിച്ച് ചര്‍ച്ചചെയ്തത്.

23 അംഗങ്ങളുടെള്ള 'ബോയ്‌സ് ലോക്കര്‍ റൂം' എന്ന ഗ്രൂപ്പിനെ നിര്‍ജീവമാക്കിയിട്ടുണ്ട്. സ്വന്തം ക്ലാസിലെ വിദ്യാര്‍ത്ഥിനികളെയാണ് ലൈംഗികമായി പീഡിപ്പിക്കുന്നതിനെ കുറിച്ച് ഇവര്‍ ചര്‍ച്ചചെയ്തത്. വിദ്യാര്‍ത്ഥികളുടെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പലരും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :