അച്ഛനെ കൊലപ്പെടുത്തിയ ശേഷം, ശരീരം വെട്ടിനുറുക്കി ബക്കറ്റിൽ നിറച്ച് മകൻ

Last Updated: തിങ്കള്‍, 19 ഓഗസ്റ്റ് 2019 (16:15 IST)
ഹൈദെരാബാദ്: പിതാവിനെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി മകന്റെ ക്രൂരത. തെലങ്കാനയിലെ മാലക്കജ്‌ഗിരി കൃഷ്ണഹാർ കോളനിയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവ ശേഷം രക്ഷപ്പെടുകയായിരുന്നു.

റെയിൽ‌വേയിൽനിന്നും വിരമിച്ച എസ് മാരുതി കിഷൻ എന്ന 80കാരനെയാന് തൊഴിൽ രഹിതനായ മകൻ കിഷൻ കൊലപ്പെടുത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഏഴോളം ബക്കറ്റുകളിൽ നിറക്കുകയായിരുന്നു.

ഇവരുടെ വീട്ടിൽനിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയ‌ൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ഇതൊടെ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മരുതിയുടെ ഭാര്യയെയും സഹോദ്രിയെയും പൊലീസ് ചോദ്യം ചെയ്തതോടെ പ്രതി കിഷനാണ് എന്ന് വ്യക്തമായി.

സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഇരുവർക്കും ഇടയിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കിഷനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :