Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (15:05 IST)
കശ്മീർ വിഷയത്തെ അന്താരാഷ്ട്ര തലത്തിൽ ചർച്ചാ വിഷയമാക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ പാകിസ്ഥാന് കൂട്ടുനിന്ന ചൈനക്കെതിരെ രൂക്ഷ നിലപാട് സ്വികരിക്കാനൊരുങ്ങി വ്യാപാരികൾ. ചൈനീസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്താനാണ് വ്യാപാരികൾ നിർദേശം നൽകിയിരിക്കുന്നത്.
ചൈനീസ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലും
മുൻപന്തിയിൽ നിൽക്കുന്നത് ചൈനീസ് കമ്പനികൾ തന്നെ.
ചൈന പാകിസ്ഥാനെ പിന്തുണക്കുന്ന സാഹചര്യത്തിൽ ചൈനയിൽനിന്നുമുള്ള ഇറക്കുമതി നിർത്തിവക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ
ഇന്ത്യ ട്രേഡേർസ് ആവശ്യപ്പെട്ടു.
ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇന്ത്യ ഇറക്കമതി കുറക്കുന്നതോടെ ചൈനീസ് വ്യാപാര മേഖലയിൽ വലിയ തകർച്ചയാണ് ഉണ്ടാവുക. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 500 ശതമാനം വരെ ഉയർത്തണം എന്നും നിർദേശമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സാർക്കാാർ എന്ത് നിലപാാട് സ്വീകരിക്കും എന്നത് വ്യൽതമല്ല.