മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം വലിച്ചെറിഞ്ഞു, വിഗ്രഹങ്ങള്‍ തകര്‍ത്തു; പ്രതി അറസ്‌റ്റില്‍

 man arrested , police , temple , toilet waste , പൊലീസ് , വിഗ്രഹം , കക്കൂസ്
മലപ്പുറം| Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (19:54 IST)
ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം വലിച്ചെറിയുകയും വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്‌തയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ശാന്തി നഗര്‍ വടക്കുംപുറം സികെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ് പിടിയിലായത്. വളാഞ്ചേരി വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാശ്‌താ ക്ഷേത്രത്തിലാണ് ഇയാള്‍ അതിക്രമം നടത്തിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് പ്രതി ഇങ്ങനെ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിഞ്ഞ രാമകൃഷ്‌ണന്‍ നാഗത്തറയും പ്രതിഷ്ഠയും തകര്‍ക്കുകയും ചെയ്‌തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :