ആൾക്കൂട്ടമധ്യത്തിൽ യുവതിയെ നഗ്നയാക്കി മർദ്ദിച്ചു, ദൃശ്യങ്ങൾ വൈറൽ

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (13:01 IST)
ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണ്. ഇപ്പോഴിതാ, ആൾക്കൂട്ട മധ്യത്തിനു നടുവിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയായിരുന്നു. മീററ്റിലാണ് സംഭവം.

കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണെന്ന് ആരോപിച്ചാണ് 25കാരിയായ യുവതിയെ ആൾക്കൂട്ടം മർദ്ദിച്ചത്. ഇരുന്നൂറോളം പേർ ആ സമയത്ത് മാർക്കറ്റിൽ ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ രക്ഷിച്ചത്. യുവതിയെ പോലീസുകാർ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരിച്ചറിഞ്ഞ 21 പേർക്കെതിരെയും തിരിച്ചറിയാത്ത 150 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയുടെ വേഷ വിധാനമാണ് നാട്ടുകാർക്കിടയിൽ സംശയം ജനിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

തന്റെ ബുർഖ മുഴുവൻ ജനങ്ങൾ വലിച്ചു കീറിയെന്നും തന്നെ വിവസ്ത്രയക്കിയെന്നും യുവതി പോലീസിനോട് പറഞ്ഞു. ഹപൂർ സ്വദേശിയുടെ ഭാര്യയാണ് 25 കാരിയായ യുവതി. വാലി ബസാറിലുള്ള ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു അവർ. തുടർന്ന് ചൊവ്വാഴച രാത്രി റാം നഗർ കോളനിയിലേക്ക് പോയി. ഈ സമയമായിരുന്നു സംഭവം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :