പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാര്‍ഥിനിക്കുനേരെ പീഡനശ്രമം; യുവാവും അമ്മയും അറസ്‌റ്റില്‍

  police , girl , road , minor girl , പൊലീസ് , പെണ്‍കുട്ടി , പീഡനം
ചെന്നൈ| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (20:23 IST)
പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍. മധുരയിലെ മേലൂരിലാണ് സംഭവം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ സത്യാരാജ് (24) എന്ന യുവാവാണ് പിടിയിലായത്.

പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ സത്യാരാജിന്റെ അമ്മ സെൽവിയേയും അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.

പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയോട് സത്യാരാജ് പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. താല്‍പ്പര്യമില്ലെന്നും ശല്ല്യപ്പെടുത്തരുതെന്നും പെണ്‍കുട്ടി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

സംഭവദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ സത്യാരാജ് തടഞ്ഞു നിർത്തി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. കുട്ടി ബഹളം വെച്ചതോടെ യുവാവ് രക്ഷപ്പെട്ടു.

പിന്നീട് ഇതേക്കുറിച്ച് ചോദിക്കാൻ വീട്ടിലെത്തിയ പെൺകുട്ടിയുടെ അമ്മയെ സെൽവരാജിന്റെ അമ്മ സെൽവി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :