പതിവായി വഴക്ക് പറയുന്നു; പിതാവിനെ മകന്‍ വെടിവച്ചു കൊന്നു

 police , shoot , son , father , കൊല , പൊലീസ് , വെടിവയ്‌പ്
ന്യൂഡൽഹി| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (20:07 IST)
പതിവായി വഴക്ക് പറയുന്നുവെന്ന് ആരോപിച്ച് പിതാവിനെ മകന്‍ വെടിവച്ചു കൊന്നു. അശോക് കുമാർ (52) എന്നയാളാണ് കൊല്ലപ്പെട്ടത്. ദ്വാരകയിലെ ജാഫർപുർ കലാനി എന്ന സ്ഥലത്താണ് സംഭവം. കൃത്യം നടത്തിയ അമിത് കുമാറിനെ (27) പൊലീസ് പിടികൂടി.

കഴിഞ്ഞ മാസം 27നാണ് അശോക് കുമാർ കൊല്ലപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കൽപ്പണിക്കാരനായിരുന്ന ഇയാളുടെ വലതുകൈ നഷ്‌ടമായിരുന്നു. തുടര്‍ന്ന് കുടുംബം നോക്കുന്നതുമായി ബന്ധപ്പെട്ടും അശോകും അമിതും തമ്മില്‍ സംസാരവും വഴക്കും പതിവായിരുന്നു.

സംഭവദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പറയുന്നത് അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് ഇളയ പെൺമക്കളെ അശോക് വഴക്ക് പറഞ്ഞു. ഇതിനിടെ അമിതിനെയും ശാസിച്ചു. ഇതില്‍ പ്രകോപിതനായ അമിത് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവച്ചു.

നടത്തിയ ശേഷം ഹരിയാനയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അമിതിനെ പൊലീസ് പിടികൂടി. നാട് വിടാന്‍ പണം സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. യുവാവ് ജിം പരിശീലകനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :