ഒറ്റ ചാർജിൽ 390 കിലോമീറ്റർ സഞ്ചരിക്കും. ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് റെനോയുടെ ഇലക്ട്രിക് കാർ സോയ്

Last Modified വെള്ളി, 21 ജൂണ്‍ 2019 (14:12 IST)
റെനോയുടെ ഇലക്ട്രിക് കാറുകളിലെ താരം സോയ്‌യുടെ പുത്തൻ തലമുറ പതിപ്പിനെ കമ്പനി അനാവരണം ചെയ്തു. വാഹനം അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ വിപണിയിലുള്ള സോയ്‌യെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകളുമായാണ് പുതിയ സോയ് എത്തുന്നത്. ഒറ്റ തവണ ചാർജ് ചെയ്താൽ 390 കിലോ മിറ്റർ സഞ്ചരിക്കാൻ വാഹനംത്തിനാകും എന്നാണ് റെനോ അവകാശപ്പെടുന്നത്.

ZE 50 100 കിലോവാട്ട് അവർ ബാറ്ററിയാണ് വാഹനത്തിന്റെ കുതിപ്പിന് വേണ്ട കരുത്ത് നൽകുന്നത്. ഡിസൈൻ ശൈലിയിൽ കാര്യമായ മാറ്റങ്ങളുമായാന് പുതിയ സോയ് എത്തുന്നത്. ഒഴുകിയിറങ്ങുന്ന ക്യൂട്ട് ഡിസൈനാണ് ആദ്യ തലമുറ സോയ്ക്ക് നൽകിയിരുന്നത് എങ്കിൽ കരുത്തൻ ഹോട്ട് ലുക്കിലാണ് പുതിയ സോയ് എത്തുക. വാഹനത്തിന്റെ അടിസ്ഥാന രൂപത്തിൽ മാറ്റം വരുത്താതെയാണ് ഇത്.

എൽഇഡി ഹെഡ്‌ലാമ്പുകളും, റണ്ണിംഗ് ലാമ്പുകളൂമെല്ലാം പുതിയ സോയ്‌യിൽ ഇടം പിടിച്ചിട്ടുണ്ട്. ഈസിലിങ്ക് മൾട്ടീമീഡിയ സഹിതമുള്ള 9.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. പുതിയ സോയ്‌യുടെ വില സംബന്ധിച്ച വിവരങ്ങൾ റെനോ പുറത്തുവിട്ടിട്ടില്ല. വാഹനം ഇന്ത്യ ഉൾപ്പടെയുള്ള വിപണികളിൽ മികച്ച നേട്ടം കൈവരിക്കും എന്നാണ് റെനോ കണക്കുകൂട്ടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :