ജന്മദിനം ആഘോഷിക്കാന്‍ പോയ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു; പണം തട്ടിയെടുത്ത ശേഷമുള്ള കൊലയെന്ന് പൊലീസ്

 police , girl , bithday , ഗ്ലെന്‍ റിച്ചര്‍ , സാറ ഹഡ്സന്‍ , പൊലിസ് , തട്ടിക്കൊണ്ടു പോകല്‍
ഡാലസ്| Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (15:02 IST)
ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കാന്‍ പോയ വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. യുഎസിലെ ഡാലസ് സ്വദേശിനിയായ സാറ ഹഡ്സനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗ്ലെന്‍ റിച്ചര്‍ (49) എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഈ മാസം 19 രാത്രി ജന്മദിന ആഘോഷത്തിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയ സ്ഥലത്തേക്ക് പോയ സാറയെ കാണാതാകുകയായിരുന്നു. ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

രാത്രിയില്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്‌തിരുന്ന വാന്‍ കത്തുന്നത് കണ്ടതോടെ സമീപവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി തിയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.


സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ബുധനാഴ്‌ച ഗ്ലെന്‍ റിച്ചര്‍ പിടിയിലായത്. സാറയെ കാറിനകത്തേക്കു തള്ളിയിടുന്ന ഇയാളുടെ ചിത്രം സി സി സി ടി വിയില്‍ നിന്നും ലഭിച്ചു. സാറായെ നിർബന്ധിച്ച് എടിഎമ്മിൽ നിന്നു പണം എടുപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാം എന്നാണു പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. കോടതിയില്‍ ഹാജരാക്കിയ ഗ്ലെന്‍ റിച്ചറിന് ജാമ്യം അനുവദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :