വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 20 ഡിസംബര്‍ 2019 (17:55 IST)
പെൺവാണിഭത്തിനായി ഇന്ത്യയിലേക്ക് ആഫ്രിക്കയിൽനിന്നും യുവതികളെ കടത്തുന്നതായി കണ്ടെത്തി ബിബിസിയുടെ സ്റ്റിങ് ഓപ്പറേഷൻ. ഇന്ത്യയിലേക്ക് കടത്തുന്ന സ്ത്രീകൾ ക്രൂര പീഡനങ്ങളണ് നേരിടുന്നത്. വഞ്ചിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഗ്രേസ് എന്ന സ്ത്രീയാണ് മനുഷ്യ കടത്തിനെ കുറിച്ചും പെൺവാണിഭ സംഘങ്ങളെ കുറിച്ചും വിവരങ്ങൾ നൽകിയത്.
നൃത്തം ചെയ്യുന്നതിനും ഹോസ്റ്റിങ്ങിനുമെല്ലാം ആളെ ആവശ്യമുണ്ട് എന്ന പരസ്യങ്ങൾ വഴി ഇന്ത്യയിൽ ജോലിക്കെന്ന് പറഞ്ഞാണ് സ്ത്രീകളെ കടത്തുന്നത്. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇത്തരം ഒരു പരസ്യം കണ്ടാണ് ഗ്രേസും കുടുങ്ങിയത്. ഡെൽഹിയിലെത്തിയ ഗ്രേസിനെ കൊണ്ടുപോയത് വേഷ്യാലയത്തിലേക്കായിരുന്നു.
ഇന്ത്യയിലെത്തിച്ച ശേഷം സ്ത്രീകളിൽനിന്നും പാർപോർട്ട് പിടിച്ചെടുക്കും. ശേഷം മോചിനത്തിനായി വലിയ തുക ആവശ്യപ്പെടും. ഈ തുക നൽകാൻ കഴിഞ്ഞില്ലെങ്കിൽ പലർക്കായി കാഴ്ചവക്കും. ഇതാണ് ചതിയുടെ ഒന്നാം ഘട്ടം. 3700 ഡോളർ മുതാൽ 5800 ഡോളർ വരെയാണ് മോചനത്തിനായി സ്ത്രീകളോട് ആവശ്യപ്പെടാറുള്ളത്.
ഇത് നൽകാൻ കഴിയാതെ വരുന്നതോടെ സ്ത്രീകൾ വേശ്യാവൃത്തി ചെയ്യാൻ നിർബന്ദിതരാവും. അഫ്രീക്കക്കാരായ പുരുഷൻമാർക്ക് വേണ്ടിയാണ് സ്ത്രീകളെ കാഴ്ച വക്കുന്നത്. ആവശ്യക്കാർക്കൊപ്പം അവരുടെ വിടുകളിലേക്കും വേഷ്യാലയങ്ങളിലേക്കും സ്ത്രീകളെ കൊണ്ടുപോകും. ഡൽഹിയിൽ 'കിച്ചൺ' എന്ന് അറിയപ്പെടുന്ന ഇല്ലീഗൽ ക്ലബ്ബുകൾ കേന്ദ്രീകരിച്ചാണ് ഈ പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം.
ഇത്തരത്തിൽ കുറേകാലം കഴിയുമ്പോഴേക്കും സ്ത്രീകളുടെ വിസ കാലാവധി കഴിയും. ഇതോടെ പുറത്തിറങ്ങാൻ പോലും ആകാതെ ഇതേ ജോലി തുടരുകയാണ് പലരും. തന്നെ തടവിലാക്കി വേശ്യവൃത്തിയിലേക്ക് തള്ളിവിട്ടവരെ ഗ്രേസ് ബിബിസി സംഘത്തിന് കാട്ടിക്കൊടുത്തതോടെയാണ് വലിയ പെൺവാണിഭ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. താൻ കടന്നുപോയ അവസ്ഥയിലൂടെ ഇനി ആരും കടന്നുപോകാൻ പാടില്ല എന്ന് ഗ്രേസ് പറഞ്ഞു.