മുംബൈ|
Last Modified ബുധന്‍, 3 ജൂലൈ 2019 (15:24 IST)
ബിഹാര്‍ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. 25000 രൂപ കെട്ടിവയ്ക്കണം. ഒരാൾ ജാമ്യവും എടുക്കണമെന്നാണ് കോടതി വിധി.
പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണം. ഇതിനായി രക്ത സാമ്പിളുകളടക്കം കൈമാറണം. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളും കോടതി വെച്ചു.
ബിനോയിയുടേയും പരാതിക്കാരിയായ യുവതിയുടേയും വാദങ്ങള്‍ കോടതി കഴിഞ്ഞ ദിവസം കേട്ടിരുന്നു. ഇതിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.