ശരീരത്തിലെ രോമം നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

 hair removal , police , doctor , patient , യുവതി , ഡോക്‍ടര്‍ , പൊലീസ് , രോമം , ക്യാമറ
മുംബൈ| Last Modified ചൊവ്വ, 2 ജൂലൈ 2019 (19:50 IST)
സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് അന്വേഷം. മുംബൈയിലെ അന്ധേരിയിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം.

ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യുന്ന ക്ലീനിക്കിലാണ് സംഭവം. രോമം നീക്കം ചെയ്യുന്നതിന് മുമ്പായി വസ്‌ത്രങ്ങള്‍ നീക്കിയിരുന്നു. അസിസ്‌റ്റന്റ് ഡോക്ടറും മൂന്ന് വനിതാ ജീവനക്കാരും ഈ സമയം മുറിയിലുണ്ടായിരുന്നു.

ഇതിനിടെ സീലിങ്ങിലെ സ്‌മോക്ക് ഡിക്ടറ്ററിനുള്ളില്‍ ക്യാമറയുള്ളതയി ശ്രദ്ധയില്‍പ്പെട്ടു. ചികിത്സ അവസാനിപ്പിച്ച് ഡോക്‍ടറോഡ് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. 15 ദിവസത്തിലുള്ളില്‍ ദൃശ്യങ്ങള്‍ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടുമെന്നായിരുന്നു യുവതിക്ക് ലഭിച്ച മറുപടി.

ക്ലീനിക്ക് അധികൃതര്‍ വിഷയം നിസാരമായി കണ്ടതോടെ യുവതി ഓഷിവാര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :