ഇവർക്ക് ചില അജണ്ടകൾ ഉണ്ട്, അത് ഞാൻ സമ്മതിയ്ക്കണം, അത് സാധ്യമല്ല: ശിവശങ്കർ കോടതിയിൽ പറഞ്ഞതിങ്ങനെ !

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2020 (08:18 IST)
കൊച്ചി: കസ്റ്റഡി അപേക്ഷയ്ക്കായി കോടതിയിൽ ഹജരാക്കിയപ്പോൾ തനിക്ക് ചില കര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് തന്റെ ഭാഗം കോടതിയ്ക്കുമുന്നിൽ വ്യക്തമാക്കി എം ശിവശങ്കർ. തന്റെ കക്ഷിയ്ക്ക് കസ്റ്റഡിയിൽ ആയൂർവേദ ചികിത്സ നൽകണം എന്ന് ശിവസങ്കറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിന് പിന്നാലെ 'എനിയ്ക്ക് ചില കാര്യങ്ങൾ പറയാനുണ്ട് എന്ന്' പറയുന്നു. ഇതോടെ നിങ്ങൽ പറഞ്ഞോളു എന്ന് ജഡ്ജി വ്യക്തമാക്കി. അരോഗ്യപരമായ കര്യങ്ങളെ കുറിച്ചാണ് ശിവശങ്കർ കൂടുതലും സംസാരിച്ചത്.

'ഒന്ന്: എനിയ്ക്ക് പുറം വേദനയുണ്ട്. ഞാൻ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ നടുവേദന നേരത്തെ തന്നെ ഉള്ളതാണ്. 14 ദിവസമാണ് ചികിത്സ നിർദേശിച്ചിരുന്നത്. എന്നാൽ 9 ദിവസമായപ്പോഴേക്കും എന്നെ അവിടെനിന്നു കൂട്ടിക്കൊണ്ടുവന്നു. ഇംഗ്ലീഷ് ചികിത്സയാണ് പിന്നീട് നൽകിയത്. എനിയ്ക്ക് അത് പറ്റില്ല, ആയൂർവേദ ചികിത്സ ലഭ്യമാക്കണം. രണ്ട്: തുടർച്ചയായി ചോദ്യം ചെയ്യുന്നത് ഇപ്പോഴത്തെ സ്ഥിതിയിൽ എനിയ്ക്ക് ബുദ്ധിമുട്ടാണ്. രാത്രി 11 മുതൽ വെളുപ്പിന് 5 മണിവരെയൊക്കെ ചോദ്യം ചെയ്തിട്ടുണ്ട്. ഇന്നലെയും തുടർച്ചയായി ചോദ്യം ചെയ്തു. വിശ്രമം വേണമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. രണ്ട് മണീകൂറിൽ കൂടുതൽ സമയം എനിയ്ക്ക് ഇരിയ്ക്കാൻ സാധിയ്ക്കില്ല. അതുകൊണ്ട് മൂന്നുമണിക്കൂറിലധികം ചോദ്യം ചെയ്യന്നുണ്ട് എങ്കിൽ ഒരു മണിക്കൂർ വിശ്രമം അനുവദിയ്ക്കണം.

മൂന്ന്: ഞാൻ അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ല എന്നത് ശരിയല്ല, ഇവർക്ക് ചില അജണ്ടകൾ ഉണ്ട്. അത് ഞാൻ സമ്മതിയ്ക്കണം, അത് സാധ്യമല്ല, അതുകൊണ്ടാണ് ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്നില്ല എന്ന് പറയുന്നത്. പിന്നെ വാട്ട്സ് ആപ്പ് സന്ദേശങ്ങളെ കുറിച്ചൊക്കെയാണ് ചോദിയ്ക്കുന്നത്. നോക്കാതെ അതിനൊക്കെ എങ്ങനെ ഉത്തരം പറയാനാകും' എന്നും ശിവശങ്കർ കോടതിയിൽ വ്യക്തമാക്കി. അന്വേഷണ സംഘത്തിനെ കുറിച്ച് പരാതിയുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല, തുടർച്ചയായ ചോദ്യചെയ്യൽ മാത്രമാണ് പ്രശ്നം' എന്നായിരുന്നു മറുപടി. ഏഴുദിവസത്തെ കസ്റ്റഡിയിൽവിട്ട ഉത്തരവ് വായിച്ച ശേഷ മറ്റെന്തിലും പറയാനുണ്ടൊ എന്ന് ജഡ്ജി ആരാഞ്ഞപ്പോൽ 'ഇല്ല' എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :