ഭക്ഷണം വാഗ്ദാനം ചെയ്‌ത് യുവതിയെ എട്ടംഗ സംഘം ബലാത്സംഗം ചെയ്തു

 woman , karnal , police , പീഡനം , പൊലീസ് , പെണ്‍കുട്ടി , ആശുപത്രി
കര്‍ണ്ണല്‍| Last Modified ശനി, 24 ഓഗസ്റ്റ് 2019 (11:29 IST)
ഭക്ഷണം വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്‌ത് യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
ഹരിയാനയിലെ കര്‍ണ്ണല്‍ എന്ന സ്ഥലത്താണ് സംഭവം. വിവാഹിതയും ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിന്‍റെ ജന്മനാടായ കര്‍ണ്ണാലിലെ റെയില്‍‌വെ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്ന യുവതിയെ പ്രതികളിലൊരാള്‍ ഭക്ഷണം വാഗ്ദാനം കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

സമീപത്തെ ഫാക്ടറി ഷെഡില്‍ എത്തിച്ചതോടെ സംശയം തോന്നിയ യുവതി രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍, യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ചവശയാക്കിയ ശേഷം എട്ടു പേരും ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. എമര്‍ജന്‍സി നമ്പരില്‍ വിളിച്ചതോടെ പൊലീസ് സംഭവസ്ഥലത്ത് എത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ പരാതിയെ തുടര്‍ന്ന് എട്ട് പേര്‍ക്കെതിരെ കര്‍ണാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :