ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ഒരു വർഷം തടവ്

എ കെ ജെ അയ്യർ| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (16:39 IST)
ഊട്ടി: കേവലം നാല് വയസു മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനു കോടതി ഒരു വർഷം
തടവ് ശിക്ഷ വിധിച്ചു. ഊട്ടി മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഊട്ടിക്കടുത്തുള്ള ദാവണെ സ്വദേശി ശരവണൻ എന്ന 23 കാരനാണ് ശിക്ഷിക്കപ്പെട്ടത്. കേസിനാസ്പദമായ സംഭവം നടന്നത് 2020 സെപ്തംബർ ഒന്നിനായിരുന്നു.

ബാലികയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി യുവാവിനെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :