മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസിന് 5 വയസ്സ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (11:05 IST)
2017-ലെ ക്രിസ്മസിനെ മമ്മൂട്ടിയുടെ ആരാധകര്‍ വരവേറ്റത് മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിനൊപ്പമായിരുന്നു. സിനിമ റിലീസായി 5 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സംവിധായകന്‍ അജയ് വാസുദേവ് ഇപ്പോഴും അതേ ആവേശത്തിലാണ്.രാജാധി രാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഇത്.ഇരുവരുടേയും കൂട്ടുകെട്ടില്‍ ഒടുവിലായി റിലീസ് ചെയ്ത ചിത്രം ഷൈലോക്ക് ആണ്.ഇപ്പോളിതാ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

മാസ്റ്റര്‍ പീസിന്റെ തിരക്കഥ എഴുതിയത് ഉദയ് കൃഷ്ണ ആയിരുന്നു. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ ഷാജോണ്‍, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, മഖ്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, പൂനം ബജ്‌വ, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മാസ്റ്റര്‍ പീസ് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ മലയാളത്തില്‍ നിന്ന് റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ആദ്യ ചിത്രം ഇത് ആണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. 2018ല്‍ ചാണക്യന്‍ എന്ന ടൈറ്റിലിലാണ് തമിഴിലേക്ക് ചിത്രം മൊഴിമാറ്റി തിയേറ്ററുകളിലെത്തിയത്. ഹിന്ദി തെലുങ്ക് ഭാഷകളിലേക്കും മാസ്റ്റര്‍പീസ് നേരത്തെ മൊഴിമാറ്റിയിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :