ടെലഗ്രാമിൽ പുതിയ ഫീച്ചറുകൾ വരുന്നു, പക്ഷേ ഉപയോഗിയ്ക്കാൻ പണം നൽകണം !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 25 ഡിസം‌ബര്‍ 2020 (14:58 IST)
പണം നൽകി ഉപയോഗിയ്ക്കാവുന്ന സേവനങ്ങൾ അവതരിപ്പിയ്ക്കാൻ പെഴ്സണൽ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാം. അടുത്ത വർഷത്തോടെ പണം നൽകി ഉപയോഗിയ്ക്കാവുന്ന 'പേ ഫോർ' സർവീസുകൾ ടെലഗ്രാമിൽ ആരംഭിയ്ക്കും എന്ന് ടെലഗ്രാം സ്ഥാപകൻ പവേല്‍ ദുറോവ് പറഞ്ഞു. ഇതിനായി പ്രത്യേക ഫീച്ചറുകൾ തന്നെ അടുത്ത വർഷം ടെലഗ്രാമിൽ എത്തും. ടെലഗ്രാമിൽനിന്നും വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ടെലഗ്രാമിന്റെ നടത്തിപ്പിനായിൽ ഏറ്റവും കുറഞ്ഞത് 500 ദശലക്ഷം ഡോളർ ഒരുവർഷം കമ്പനിയ്ക് ആവശ്യമാണെന്ന് ടെലഗ്രാം സ്ഥാപകൻ വ്യക്തമാക്കുന്നു. ബിസിനസ് പ്രമോഷൻ ഉൾപടെയുള്ള ആവശ്യങ്ങൾക്കായുള്ള സംവിധാനങ്ങളായിരിയ്കും 'പേ ഫോർ' സർവീസിൽ കൊണ്ടുവരിക. ഇതിലൂടെ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. കൂടുതൽ ഉപയോക്താക്കളെ കണ്ടെത്താം എന്നും ടെലഗ്രാം പ്രതീക്ഷിയ്ക്കുന്നു. നിലവിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും തുടർന്നും സൗജന്യമായി തന്നെ ലഭിയ്ക്കും എന്നും ചാറ്റുകൾക്കിടയിൽ പരസ്യങ്ങൾ പ്രദർശിപ്പിയ്ക്കില്ല എന്നും പവേല്‍ ദുറോവ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :