ഇന്നലെ വന്ന് മടങ്ങി, ഇപ്പോള്‍ കോട്ടയത്ത്; ശബരിമല കയറാൻ വീണ്ടും ബിന്ദു - കരുതലോടെ പൊലീസ്

  Bindu , sabarimala , women entry , police , ബിന്ദു , ശബരിമല , പൊലീസ്
പത്തനംതിട്ട| Last Modified ബുധന്‍, 15 മെയ് 2019 (14:53 IST)
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ബിന്ദു വീണ്ടു മലകയറുമെന്ന സൂചന ശക്തമായതോടെ കരുതലോടെ പൊലീസ്.

ചൊവ്വാഴ്‌ച അർധരാത്രിയോടെ മലകയറാന്‍ പെരുമ്പട്ടിയിലെ ബന്ധുവീട്ടിൽ ബിന്ദു എത്തിയിരുന്നു. സുരക്ഷയുടെ ഭാഗമായി ഇവര്‍ക്കൊപ്പം രണ്ട് പൊലീസുകാര്‍ ഉണ്ടായിരുന്നതിനാല്‍ വിവരം നട്ടുകാരം കർമ സമിതി അറിയുകയും ഇവര്‍ സ്ഥലത്ത് എത്തുകയും ചെയ്‌തു.

പൊലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്താന്‍ ബിന്ധു ശ്രമം നടത്തിയെങ്കിലും ജില്ലാ പൊലീസ് ആവശ്യം നിരസിച്ചു. സുരക്ഷയൊരുക്കാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്.

പൊലീസ് തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ പുലർച്ചെ തന്നെ ബിന്ദു കോട്ടയത്ത് സുഹ്യത്തിന്റെ വീട്ടിലേക്കു പോയി. എന്നാല്‍, ഇവിടെ നിന്നും ഇവര്‍ മലയിലെത്തുമോ എന്ന സംശയത്തിലാണ് പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :