അജ്ഞാത രോഗം മാറാൻ സ്വന്തം മകളെ പുഴയിലേക്കെറിഞ്ഞ് അച്ഛൻ, ക്രൂരത ദുർമന്ത്രവാദിയുടെ നിർദേശത്തെ തുടർന്ന്

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (19:56 IST)
അജ്ഞാത രോഗം മാറുന്നതിനായി സ്വന്തം മകളെ പുഴയിൽ എറിഞ്ഞ് അച്ഛന്റെ ക്രൂരത. അസമിലാണ് സംഭവം ഉണ്ടായത്. മന്ത്രവാദിയായ മുറി വൈദ്യന്റെ നിർദേശത്തെ തുടർന്ന് രണ്ടുവയസുകാരിയായ ഇളയ മകളായ
പിതാവ് ബീർബൽ പുഴയിൽ എറിയുകയായിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം പുഴയിൽനിന്നും കണ്ടെത്താനായത്. സംഭവത്തിൽ ബീർബലിലെ പൊലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് ദൈവവിളി ഉണ്ടായി എന്നും അതുകൊണ്ടാണ് കുഞ്ഞിനെ നദിയിലെറിഞ്ഞത് എന്നുമാണ് ബീർബൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി ഏറെ നാളായി അജ്ഞാത രോഗങ്ങൾ ബീർബലിനെ അലട്ടിയിരുന്നു. ഇതോടെയാണ് ഇയാൾ മന്ത്രവാദിയായ മുറിവൈദ്യന്റെ അടുത്തെത്തിയത്. മക്കളിൽ ഇളയ ആളെ പുഴയിൽ നിമജ്ജ്നം ചെയ്താൽ അസ്സുഖം ഭേതപ്പെടൂം എന്നായിരുന്നു മന്ത്രവാദിയുടെ നിർദേശം.

ഇത് വിശ്വസിച്ച പ്രതി മകളെയും കൂട്ടി നടക്കാൻ എന്ന വ്യാജേന വീട്ടിൽ നിന്നും ഇറങ്ങീ. തുടർന്ന് നദിയിലേക്ക് എറിയുകയായിരുന്നു. വീട്ടിൽ തിരികെ എത്തിയതോടെ കുഞ്ഞിനെ അന്വേഷിച്ച ബന്ധുക്കളോട് മകളെ നദിയിൽ നിമജ്ജ്നം ചെയ്തു എന്നായിരുന്നു ബീർബലിന്റെ മറുപടി. ഇതോടെ ബീർബലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകുയായിരുന്നു. കേസിൽ മറ്റൊരാൾക്കുകൂടി പങ്കുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :