വെബ്‌ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (16:13 IST)
വലിയ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് 29 ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്നും നീക്കം ചെയ്ത് ഗൂഗിൾ. ഹിഡ് ആഡ് വിഭഗത്തിൽപ്പെട്ട 24 ആപ്പുകളെയും, ആഡ്‌വെയർ വിഭാഗത്തിൽപ്പെട്ട 5 ആപ്പുകളെയുമാണ് പ്ലേസ്റ്റോറിൽനിന്നും നീക്കം ചെയ്തത്. ഉപയോക്താക്കളുടെ അനുവാദം ഇല്ലാതെ പരസ്യം പ്രദർശിപ്പിക്കുകയും ഡേറ്റ ഉപയോഗിക്കുകയും ചെയ്യുന്ന ആപ്പുകളാണ് ഇവ.
ഇന്റർനെറ്റ് ഡേറ്റ ബാലൻസ് ഉപയോക്താവിന്റെ അനുവാദം കൂടാതെ ഉപയോഗിക്കുന്ന ആഡ്‌വെയർ ആപ്പുകൾ. ഹിഡ് ആഡ് ആപ്പുകളാകട്ടെ പരസ്യം പ്രദർശിപ്പിക്കൂന്നവയാണ്. ഇടക്ക് സ്മാർട്ട്ഫോണുകളിൽ ഫുൾ സ്ക്രീൻ ആഡുകൾ പ്രത്യക്ഷപ്പെടുന്നതിന് കാരണം ഇത്തരം ആപ്പുകളാണ്. ക്യാമറ, സെൽഫി ആപ്പുകളാണ് ഇതിൽ മിക്കതും.
ഏകദേശം ഒരു കോടിയോളം ആളുകൾ നീക്കം ചെയ്ത
ആപ്പുകൾ സ്മാർട്ട്‌ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ക്വിക്ക് ഹിൽ എന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് പ്ലേ സ്റ്റോറിലെ ആപ്പുകളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്. ഇത്തരം ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്താലും ചില പ്രോഗ്രാമുകൾ ഉപയോക്താക്കൾ അറിയാതെ പ്രവർത്തിക്കും എന്നതാണ് പ്രധാന പ്രശ്നം.