11 മാസം പ്രായമായ ഇരട്ടക്കുട്ടികളെ അച്ഛൻ കാറിൽ മറന്നു, ചൂടേറ്റ് ഒരു കുഞ്ഞ് മരിച്ചു

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (16:47 IST)
അലബാമ: 11 മാസങ്ങൾ മാത്രം പ്രായമായ പിഞ്ചുകുഞ്ഞ് കാറിനുള്ളിൽ ചൂടേറ്റ് മരിച്ചു. ഇരട്ട സഹോദരി അതീവ ഗുരുതരവവസ്ഥയിൽ ചികിത്സയിലാണ്. അമേരിക്കയിലെ അലബാമയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കാറിനുള്ളിൽനിന്നും കുഞ്ഞുങ്ങളെ എടുക്കാ അച്ഛൻ മറന്നുപോയതാണ് അപകടം ഉണ്ടാക്കിയത്.

പ്രദേശത്തെ ഹോണ്ട ഡിലർഷിപ്പിലെ ജീവനക്കാരനായ യുവാവ് രങ്ങ് കുഞ്ഞുങ്ങളെയും കാറിനുള്ളിൽ കിടത്തിയാണ് സ്ഥാപനത്തിൽ ജോലിക്കെത്തിയത്. എന്നാൽ കാറിനുള്ളിൽനിന്നും കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ അച്ഛൻ മറന്നു. മണിക്കൂറുകൾക്കു ശേഷം ഭാര്യ കുഞ്ഞുങ്ങളെ അന്വേഷിച്ച് വിളിച്ചതോടെയാണ് കാറിൽ കുഞ്ഞുങ്ങൾ കിടക്കുന്നകാര്യം യുവവ് ഓർത്തത്.

ഉടൻ കാറിലെത്തിയെങ്കിലും കുഞ്ഞുങ്ങൾ ചൂടേറ്റ് തളർന്നിരുന്നു. പാഞ്ഞെത്തിയ പൊലീസ് കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൺ കുഞ്ഞ് മരിക്കുകയായിരുന്നു. കുട്ടികളെ പുറത്തെടുക്കുമ്പോൾ കാറിനുള്ളിലെ താപനില 90 ഡിഗ്രി ആയിരുന്നു. സംഭവം അപകടം ആണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :