ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്‌ത യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 21 ജനുവരി 2020 (10:56 IST)
ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ (26) ആണ് പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറി ജോലിചെയ്തു വരികയായിരുന്നു ആഷിഖ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന യുവതിയെ വീട്ടിലാക്കിത്തരാം എന്നു പറഞ്ഞാണ് ഇയാൾ ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റിയത്. തൊണ്ടയാട് ആളൊഴിഞ്ഞ കെട്ടിടത്തിന് താഴെയെത്തിച്ച് മാനഭംഗപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്.

സംഭവശേഷം ഇയാൾ യുവതിയെ റോഡരികിൽ തള്ളി. രാത്രി സമയത്ത് ഒരു യുവതി ഒറ്റയ്ക്ക് റോഡരികിൽ നിൽക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനങ്ങള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവര്‍ സഞ്ചരിച്ച വഴിയിലെ 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. വിവിധ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായി ആശയവിനിമയം നടത്തി ഒടുവിൽ സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :