പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു, സുഹൃത്തുക്കൾക്കും കാഴ്ച വെച്ചു; പേരാമ്പ്രയിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (17:51 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകർ പിടിയില്‍. പേരാമ്പ്ര മാണിക്കോത്ത് ഷെഫീഖ് (22), പീടികയുള്ള പറമ്പത്ത് ജുനൈദ് (22), പാറാടിക്കുന്നുമ്മല്‍ മുഹമ്മദ് അന്‍ഷിഫ് (19) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി ഒന്നാം പ്രതി ഷഫീഖ് പ്രണയം നടിച്ച് അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഷെഫീഖും സുഹൃത്തായ ജുനൈദും ചേര്‍ന്ന് കാറില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

തുടര്‍ന്ന് മൂന്നാം പ്രതിയായ അന്‍ഷിഫ് എടുത്തു നല്‍കിയ വീട്ടില്‍ വെച്ചും സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. നഗ്നഫോട്ടോകളുണ്ടെന്ന് ഭീഷണിപ്പെടുത്തി ഇവരുടെ മറ്റൊരു സുഹൃത്തുകൂടി പീഡനത്തിന് ഇരയാക്കിയതോടെയാണ് പെണ്‍കുട്ടി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :