മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കുട്ട ആക്രമണം; യുവാവ് തൂങ്ങിമരിച്ചു

അപർണ| Last Modified ശനി, 1 സെപ്‌റ്റംബര്‍ 2018 (14:17 IST)
മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. ആൾക്കൂട്ടം ക്രൂരമായി ആക്രമിച്ചതിന്റെ മനോവിഷമത്തിലാണ് സാജിദ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

രാത്രി സംശകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് കഴിഞ്ഞ 27നാണ് യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്. ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങൾ വാട്ട്സാപ്പിൽ പ്രചരിപ്പിച്ചു.

നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അതേസമയം, യുവാവിനെ മര്‍ദ്ദിച്ചവവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കേസ് നൽകിയിട്ടും ഗുണകരമായ ഒരു നീക്കവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :