അനുബന്ധ വാര്‍ത്തകള്‍
- ന്യൂസിലൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി വിദ്യാർത്ഥിനിയും
- രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി ജിയോ !
- പങ്കാളിയുമൊത്തുള്ള സെക്സ് ആസ്വദിക്കാൻ സാധിച്ചില്ലെങ്കിൽ ? സെക്സിലെ ഈ പ്രധാന കാര്യങ്ങൾ അറിയൂ !
- അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും, എട്ടുവർഷങ്ങൾക്ക് മുൻപ് ടൊവിനോ പറഞ്ഞുഞ്ഞുവച്ചു !
- നടി ശ്രീദേവിയുടെ കഥ തന്നെയോ ? ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസറും വിവാദത്തിലേക്ക്
ട്യൂഷനുപോയ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി അധ്യാപകന്റെ പിതാവ്
ഡൽഹി: ട്യൂഷൻ ക്ലാസിനായി എത്തിയ നാലുവയസുകാരിയെ ബലത്സംഗത്തിന് ഇരയാക്കി ട്യൂഷൻ അധ്യാപകന്റെ പിതാവ്. വെസ്റ്റ് ഡൽഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്താണ് നാലുവയസുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ 55 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിൽ പോയിവന്ന ശേഷം കുട്ടി പ്രദേശത്തെ ഒരു അധ്യാപകന്റെ അടുത്ത് ട്യൂഷന് പോകാറുണ്ട്. സംഭവ ദിവസം സ്കൂൾ കഴിഞ്ഞ് ട്യൂഷൻ ക്ലാസിനായി എത്തിയ പെൺകുട്ടിയെ ട്യൂഷൻ അധ്യാപകന്റെ പിതാവ് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി അമ്മയോട് തുറന്നു പറയുകയായിരുന്നു. ഇതോടെ കുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ട്യൂഷൻ അധ്യാപകന്റെ പിതാവായ 55കാരനെതീരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.