നടി ശ്രീദേവിയുടെ കഥ തന്നെയോ ? ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസറും വിവാദത്തിലേക്ക്

Last Updated: ശനി, 16 മാര്‍ച്ച് 2019 (17:26 IST)
പ്രിയാ പ്രകാശ് വാര്യർ നായികയാവുന്ന ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസറും പുറത്തിങ്ങിയിരിക്കുകയാണ്. അരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന രണ്ടാം ടീസറും സിനിമാ ലോകത്ത് വിവാധമായിക്കഴിഞ്ഞു. ചിത്രത്തിൽ ശ്രീദേവി പ്രണയിക്കുന്ന ആ മധ്യവയസ്കൻ ആരെന്ന ചോദ്യമാന് പ്രധാനമായും ഉയരുന്നത്.

സിനിമയുടെ ആദ്യ ടീസറിനെതിരെ ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ തന്നെ രംഗത്തെത്തിയിരുന്നു. ബോണി കപൂറിനോട് രൂപ സാദൃശ്യം തോന്നുന്ന കഥാപാത്രത്തെയാണ് സിനിമയിൽ ശ്രിദേവി പ്രണയിക്കുന്നത് എന്നതാണ് വിവാദത്തിന് തിരികൊളുത്തുന്നത്. നടി ശ്രിദേവിയുടെ മരണവുമായി ബധപ്പെട്ട കഥയാണ് ശ്രീദേവി ബംഗ്ലവ് പറയുന്നത് എന്ന അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നതാണ് സിനിമയുടെ രണ്ടാമത്തെ ടീസർ.

പ്രശാന്ത് മാമ്പുള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ ടൈറ്റിൽ ക്യാരക്ടറായ ശ്രീദേവിയായി പ്രിയാ വാര്യർ എത്തുമ്പോൾ പ്രിയാംഷു ചാറ്റർജി, ആസിം അലി ഖാൻ, മുകേഷ് റിഷി എന്നീ പ്രമുഖ ബോളിവുഡ് താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം മെയ് മാസത്തോടെ ചിത്രം തീയറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിപ്പപ്പെടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :