അഞ്ച് വയസുകാരനായ മകന്റെ മുന്നിൽ വച്ച് പിതാവിനെ ക്രൂരമായി വെടിവച്ചുകൊന്നു, സംഭവം ഇങ്ങനെ !

Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (12:13 IST)
ഡൽഹി: 40 വയസുകാരനെ അഞ്ച് വയസായ മകന്റെ മുന്നിൽ‌വച്ച് നിരന്തരം വെടിവച്ച് കൊലപ്പെടുത്തി. ന്യൂ ഡൽഹിയിലെ ഉസ്മാൻപൂരിൽ ഞായറാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അക്കിബുദ്ദീൻ എന്നയാളെയാണ് അഞ്ച് പേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

തന്റെ മകനും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അക്കിബുദ്ദീൻ. വീടിന് കുറച്ച് അകലെ വച്ച് അഞ്ച് അംഗ സംഘം അക്കീബുദ്ദീന് നേരേ നിരന്തരം നിറയൊഴിക്കുകയായിരുന്നു. പിതാവിന് വേടിയേൽക്കുന്നത് കണ്ട ഭയന്ന് അഞ്ച് വയസുകാരൻ സംഭവം ബന്ധുക്കളെ അറിയിക്കാൻ വീട്ടിലേക്കോടി.

അയൽക്കാരായ അഞ്ച് സഹോദരങ്ങളും അവരുടെ അമ്മയുമാണ്
കൊലപാതകത്തിന് പിന്നിൽ എന്നാണ് കുടുംബം ആരോപിക്കുന്നത്. ‘ഞങ്ങൾ വീട്ടിലേക്കെത്തുമ്പോൾ അഞ്ചു പേരും അവരുടെ അമ്മയും പുറത്തുനിൽക്കിൽക്കുന്നുണ്ടായിരുന്നു. ഇവർ അഞ്ച് പേരും ചേർന്ന് സഹോദരനു നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് കൊല്ലപ്പെട്ട അക്കീബുദ്ദീന്റെ സഹോദരി
വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. അയൽ‌ക്കാരായ കുടുംബത്തിന് അക്കീബുദ്ദീനോടുണ്ടായിരുന്ന വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :