അധിക ചാർജുകളില്ല, ഗൂഗിൾ പേയിലൂടെ ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം !

Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (16:04 IST)
ഗൂഗിളിന്റെ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ വഴി ഇനി ഐ ആർ സി ടി സി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അധിക ചാർജുകൾ ഈടാക്കാതെയാണ് ഗൂഗിൾ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

പുതിയ ഫീച്ചറിലൂടെ ടികറ്റുകൾ ബുക്ക് ചെയ്യാനും ക്യാൻസൽ ചെയ്യാനും സാധിക്കും. ടിക്കറ്റുകളുടെ അവൈലബിലിറ്റി, യാത്രാ സമയം. സ്റ്റേഷനുകൾക്കിടയിലുള്ള ദൂരം, എന്നിവ ഗൂഗിൾ പേ ആപ്പിലൂടെ അറിയാൻ സാധിക്കും. ഗൂഗിൾ പേ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുകയാണെന്ന് ഗൂഗിള്‍ പേ പ്രാഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു.

ഐ ആർ സി ടി സി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഗൂഗിൾ പേയിൽ പ്രത്യേക ഐക്കൺ ഒരുക്കിയിട്ടുണ്ട്. ഗൂഗിൾ പേയുടെ
ആൻഡ്രോയിഡ് ഐ ഒ എസ് പതിപ്പുകളിൽ സംവിധാനം ലഭ്യമായിരിക്കും. അഭിബസ്, റെഡ് ബസ്, ഊബര്‍,എന്നിവ ബുക്ക് ചെയ്യാനുള്ള സംവിധാനം നേരത്തെ തന്നെ ഗൂഗിൾ പേ ഒരുക്കിയിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :