വീട്ടിൽ അതിക്രമിച്ചുകയറി മക്കകളുടെ മുന്നിലിട്ട് അക്രമി സംഘം യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി, കാരണം തേടി പൊലീസ്

Last Modified തിങ്കള്‍, 25 ഫെബ്രുവരി 2019 (10:04 IST)
കടയ്ക്കൽ: മക്കളുടെ മുന്നിലിട്ട് യുവതിയെ അക്രമി സംഘം ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പാങ്ങലുകാട് 35കാരിയായ റം‌ലാബീവിയാണ് കൊല്ലപ്പെട്ടത്. കൊല്ലം കടയ്ക്കലിൽ കഴിഞ്ഞ ദിവസം 9.45ഓടെയാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ.


ഇന്നലെ രാത്രിയോടെ സംഭവ സ്ഥലത്ത് ബൈക്കിലെത്തിയ അക്രമികൾ റം‌ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. റം‌ലയുടെ കണ്ണിൽ മുളകുപോടി വിതറിയ ശേഷം അക്രമികൽ മക്കളുടെ മുന്നിലിട്ട് ക്രൂരമായി ഇവരെ കുത്തി. കുത്തേറ്റ് റം‌ല പുറത്തേക്കോടിയതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതിനിടെ പ്രതികൾ രക്ഷപ്പെട്ടു.

റം‌ലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസ്
രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഭർത്താവുമായി അകൽച്ചയിലായിരുന്ന റം‌ല രണ്ട് ആൺ മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :