കെആര്‍ മീരയ്‌ക്കെതിരേ കമന്റിട്ട് എംഎല്‍എ കുടുങ്ങി; വിടി ബല്‍റാമിനെതിരേ പരാതി

 കെആര്‍ മീര , വിടി ബല്‍‌റാം എംഎല്‍എ , ഫേസ്ബുക്ക് , കോണ്‍ഗ്രസ് , വിടി ബല്‍‌റാം , ഇരട്ടക്കൊലപാതകം
കോഴിക്കോട്| Last Modified തിങ്കള്‍, 25 ഫെബ്രുവരി 2019 (08:23 IST)
ഫേസ്ബുക്കില്‍ എഴുത്തുകാരി കെആര്‍ മീര എഴുതിയ പോസ്‌റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെ മറുപടി നല്‍കി വിടി ബല്‍‌റാം എംഎല്‍എയ്‌ക്കെതിരേ പരാതി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എംഎല്‍എക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.

മീരയെ ഫേസ്‌ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത ബല്‍റാമിനെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ മീര എഴുതിയ പോസ്‌റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെയാണ് ബല്‍‌റാം മറുപടി നല്‍കിയത്.

മിരയുടെ പോസ്‌റ്റിന് താഴെയാണ് ബൽറാം കമന്റ് നല്‍കിയത്. പോ മോളേ ”മീരേ’ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ്’ ബല്‍റാമിന്റെ വിവാദ കമന്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :