കൊച്ചിയിൽ സ്കൂട്ടർ യാത്രക്കാരനെ പട്ടാപ്പകൽ കാറിടിച്ച് കൊലപ്പെടുത്തി, സി സി ടി വി ദൃശ്യങ്ങൾ പുറത്ത് !

Last Modified വെള്ളി, 1 ഫെബ്രുവരി 2019 (14:39 IST)
കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ അക്രമി സംഘം സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി. കൊച്ചി പനമ്പള്ളി നഗറിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്ന അക്രമിസംഘത്തിന്റെ കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട് ദേസത്തുകൂടെ കാർ കയറ്റിയിറക്കുകയായിരുന്നു.

കുമ്പളങ്ങി സ്വദേശി തോമസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പണത്തിനുവേണ്ടി പെരുമ്പാവൂർ സ്വദേശിയായ വിനീത് എന്ന യുവാവിനെ ക്രിമിനൽ കേസുകളിൽ പ്രതികളായ, ജോണ്‍ പോള്‍,ലൂതര്‍ ബെന്‍ എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോകുന്നതിന്നിടെയാണ് സംഭവം.

പനമ്പള്ളീ നഗറിൽ പൊലീസിനെ കണ്ടതോടെ, വിനീത് കാറിനിന്നും ഇറങ്ങിയോടി പൊലീസിൽ അഭയം തേടി. വിനീത് കാറിൽ നിന്നും ചാടിയതോടെ രക്ഷപ്പെടുന്നതിനായി പ്രതികൾ വാഹനം അതിവേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു.

ഇതോടെ മുന്നിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന തോമസിന്റെ ദേഹത്തുകൂടി കാർ കയറിയിറങ്ങി. തോമസിനെ ഉടൻ തന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :