മാനസിക വൈകല്യമുള്ള 18കാരിയെ 21കാരനായ വാച്ച്മാൻ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി, പെൺകുട്ടിക്ക് സംസാരശേഷി ഇല്ലാത്തതിനാൽ ഏറെ കാലം വിവരം പുറത്തറിഞ്ഞില്ല

Last Modified ബുധന്‍, 30 ജനുവരി 2019 (18:48 IST)
ദുബായ്: മാനസിക വൈകല്യമുള്ള 18 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ വാച്ച്‌മാനെ പൊലീസ് പിടികൂടി. 21 കാരനായ പാകിസ്ഥാൻ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. വീട്ടിലെ മറ്റുള്ളവർ പുറത്തുപോയി കഴിഞ്ഞാൽ വീടിനകത്തേക്ക് അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുക പ്രതി പതിവാക്കിയിരുന്നു.

വീട്ടിലെ മറ്റംഗങ്ങൾ പുറത്തുപോകുമ്പോൾ ഫ്ലാറ്റ് പൂട്ടിയാണ് പോകാറുള്ളത്. എന്നാൽ വാടകക്കാണ് താമസിച്ചിരുന്നത് എന്നതിനാൽ. മറ്റൊരു തക്കോൽ സെക്യൂരിറ്റിയുടെ കൈവഷം ഉണ്ടായിരുന്നു. ഇതുപയോഗിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി വന്നത്.

പെൺകുട്ടിക്ക് സംസാര ശേഷിയില്ലാത്തതിനാൽ ഏറെ കാലം വിവരം പുറത്തറിഞ്ഞില്ല. അകാരണമയി മകൾ പലപ്പോഴും കരയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ മൂന്ന് തവണ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കേസ് കോടതി പരിഗണിച്ചുവരികയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :