വിവാഹം കഴിഞ്ഞ് ആദ്യമായി വീട്ടിലെത്തിയപ്പോൾതന്നെ അസഭ്യവർഷം, ഭാര്യാപിതാവിനെ മരുമകൻ അടിച്ചുകൊന്നു

Sumeesh| Last Modified വ്യാഴം, 15 നവം‌ബര്‍ 2018 (08:16 IST)
കൊട്ടാരക്കര: വിവാഹം കഴിഞ്ഞ് ആദ്യമായി വീട്ടിലെത്തിയ മകളെയും മരുമനെയും മദ്യ ലഹരിയിൽ അസഭ്യം പറഞ്ഞ അമ്മായിയച്ഛനെ മരുമകന് അടിച്ചുകൊന്നു. കൊട്ടാരക്കരയിൽ കഴിഞ്ഞദിവസം ആറുമണിയോടെയാണ് സംഭവം ഉണ്ടായത്. 70കാരനായ സഹദേവനെയാണ് മകളുടെ ഭർത്താവ് സുകുമാരൻ കൊലപ്പെടുത്തിയത്,

വിവഹത്തിന് ശേഷം ആദ്യമായാണ് ഇരുവരും വീട്ടിലെത്തുന്നത്. എന്നാൽ മദ്യപിച്ചെത്തിയ സഹദേവൻ ഇവരെ അസഭ്യം പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ സുകുമാരൻ കയ്യിൽ കിട്ടിയ തേക്കുവടികൊണ്ട് പല തവണ
സഹദേവന്റെ
തലക്കടിക്കുകയായിരുന്നു. ഉടനെ തന്നെ സഹദേവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റോമോർട്ടത്തിൽ സഹദേവന്റെ തലയിൽ 15ഓളം മുറിവുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. ഇതോടെ മരുമകൻ സുകുമാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :