മൂക്കുത്തിയണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ ഫലം !

Sumeesh| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (19:52 IST)
സ്ത്രീകൾ മൂക്കുത്തി അണിയുന്നത് ഇന്ത്യൻ പാരമ്പര്യത്തിന്റെ തന്നെ ഭാഗമാണ്. വേദങ്ങൾ സ്ത്രീകൾ മൂക്കുത്തി അണിയുന്നതിനെ കുറിച്ച് കൃത്യമായി തന്നെ പറയാറുണ്ട്. ഇടക്കാലത്ത് മൂക്കുത്തിക്ക് പ്രചാരം കുറഞ്ഞുവെങ്കിലും ഇപ്പോൾ വീണ്ടും, മൂക്കുത്തിയുടെ പ്രാധാന്യം വർധിച്ചു വരികയാണ്.

അഴകിൽ മാത്രമല്ല. ആരോഗ്യത്തിലും
ആചാരങ്ങളിലുമെല്ലാം മുക്കുത്തിക്ക് വലിയ സ്ഥാനമാണുള്ളത്. ഇടതു വലത് മൂക്കുകളിൽ മൂക്കുത്തികൾ ധരിക്കുക പതിവുണ്ടെങ്കിലും. ഇടതു മൂക്കിൽ മൂക്കുത്തി അണിയുന്നതാണ് ഉത്തമം എന്നാണ് വേദങ്ങളിൽ പറയുന്നത്. സ്വർണ്ണം കൊണ്ടുള്ള മൂക്കുത്തികൾ അണിയുന്നതാണ് കൂടുതൽ നല്ലത്.

സ്ത്രീയുടെ ഇടതു മൂക്കിന്റെ നാഡികളും ഗർഭപാത്രവും തമ്മിൽ ബദ്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ് ഇത്. ആരോഗ്യകരമായ പ്രസവത്തിനും, പ്രസവവേദന കുറക്കുന്നതിനും ഇടത് മൂക്കിൽ മൂക്കുത്തി അണിയുന്നത് നല്ലതാണ്. ആർത്തവ വേദന കുറക്കുന്നതിനും ഇടത് മൂക്കിൽ മൂക്കുത്തി അണിയുന്നതിലൂടെ സാധിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :