പ്രതീക്ഷകൾ തെറ്റിച്ച് വിപണിയിൽ അടിപതറി, ഐഫോൺ ടെൻ ആറിന്റെ ഉത്പാദനം നിർത്തുന്നു

Sumeesh| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (19:37 IST)
ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിലൊന്നായ ഐ ഫോൺ ടെൻ ആറിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിക്കുന്നു.വിപണിയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവക്കാൻ സാധിക്കാത്തതിനാലാണ് ഫോണിന്റെ ഉത്പാദനം നിർത്തിവക്കാൻ കമ്പനി തീരുമാനിച്ചത്. മികച്ച വിൽ‌പന ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കമ്പനി ടെൻ അറിനെ വിപണിയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞമാസം ഐ ഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നി സ്മാർട്ട് ഫോണുകക്കൊപ്പം തന്നെയാണ് ഐഫോൺ ടെൻ അറിനെയും കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. മറ്റു രണ്ടു മോഡലുകളെക്കാൾ ഐ ഫോൺ ടെൻ ആറിന് വില കുറവായിരുന്നു. എങ്കിലും വിപണിയിൽ ഇതിന് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല.
മുൻപ് ഐഫോൺ സി 5ലും സമനമായ അനുഭവം ആപ്പിൾ നേരിട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :