Sumeesh|
Last Modified തിങ്കള്‍, 12 നവംബര്‍ 2018 (13:35 IST)
ഗാസിയാബാദ്: അഞ്ചുവയസുകാരിയെ മൂന്നാംക്ലാസുകാരൻ പീഡനത്തിനിരയാക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു പീഡനം. കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.